Thursday, 22 January 2009


സന്ധ്യ

അസ്തമയം എന്നും നോവിന്‍റെ പിറയാണെനിക്ക്
എന്‍റെ പ്രാണനില്‍ നിന്നുറ്റിയ ചോര വീണ് ചുവന്നു സന്ധ്യ! നിന്നെ നോവിച്ച , പ്രണയം പകുത്ത രക്തമാണ് ഇന്നുമീ സന്ധ്യയെ ചുവപ്പിച്ചത്!

Thursday, 15 January 2009

മഞ്ഞുതുള്ളി


ആര്‍ദ്രമായ പ്രണയം മഞ്ഞുതുള്ളി പോലെയാണെന്ന് നീ പറയാറില്ലേ...... (മറന്നോ?)

.....അന്ന് എന്‍റെ ഹൃദയം നിറയെ മഞ്ഞുത്തുള്ളികള്‍ആയിരുന്നു !

അല്ല, എന്‍റെ ഹൃദയം ഒരു കുഞ്ഞു മഞ്ഞുതുള്ളിയായിരുന്നു !!!

Wednesday, 14 January 2009

നിനക്കായ്.......

കാണാന്‍ കൊതിച്ച് നിന്നെയും കാത്ത് കാത്തിരുന്ന കാലം പോയി മറഞ്ഞു...
എനിക്കു നിന്നെയും..നീനക്കു എന്നെയും ഇനിയീ ജന്മത്തില്‍ തിരിച്ച് കിട്ടില്ലല്ലൊ സഖീ!!!!
..........ഹൃദയപൂര്‍വം .............
I Have Not Forget U..!